Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Chess Competition

Ernakulam

ഇ​ന്‍റ​ര്‍ സ്‌​കൂ​ള്‍ ചെ​സ് മ​ത്സ​രം: കൂ​ത്താ​ട്ടു​കു​ളം മേ​രി​ഗി​രി പ​ബ്ലി​ക് സ്‌​കൂ​ളിന് കിരീടം

മൂ​വാ​റ്റു​പു​ഴ: സെ​ന്‍​ട്ര​ല്‍ കേ​ര​ള സ​ഹോ​ദ​യ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച സി​ബി​എ​സ്ഇ ഇ​ന്‍റ​ര്‍ സ്‌​കൂ​ള്‍ ചെ​സ് മ​ത്സ​ര​ത്തി​ൽ കൂ​ത്താ​ട്ടു​കു​ളം മേ​രി​ഗി​രി പ​ബ്ലി​ക് സ്കൂ​ൾ ജേ​താ​ക്ക​ൾ. 147 പോ​യി​ന്‍റ് നേ​ടി​യാ​ണ് മേ​രി​ഗി​രി കി​രീ​ടം നേ​ടി​യ​ത്. മൂ​വാ​റ്റു​പു​ഴ നി​ര്‍​മ​ല പ​ബ്ലി​ക് സ്‌​കൂ​ളി​ൽ നാ​ല് കാ​റ്റ​ഗ​റി​ക​ളി​ലാ​യി ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ 40 വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ നി​ന്ന് 714 മ​ത്സ​രാ​ര്‍​ഥി​ക​ള്‍ പ​ങ്കെ​ടു​ത്തു.

122 പോ​യി​ന്‍റോ​ടെ പെ​രു​മ്പാ​വൂ​ര്‍ അ​മൃ​ത വി​ദ്യാ​ല​യ​വും 110 പോ​യി​ന്‍റോ​ടെ പു​ല്ലു​വ​ഴി സെ​ന്‍റ് ജോ​സ​ഫ് കോ​ണ്‍​വെ​ന്‍റ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്‌​കൂ​ളും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ള്‍ നേ​ടി. നി​ര്‍​മ​ല പ​ബ്ലി​ക് സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ ഫാ. ​പോ​ള്‍ ചൂ​ര​ത്തൊ​ട്ടി മ​ത്സ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ല്‍ സെ​ന്‍​ട്ര​ല്‍ കേ​ര​ള സ​ഹോ​ദ​യ സെ​ക്ര​ട്ട​റി ജൈ​ന പോ​ള്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ധ്യാ​പ​ക ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​ധാ​നാ​ധ്യാ​പി​ക സി​സ്റ്റ​ര്‍ ദീ​പ്തി അ​ധ്യാ​പ​ക​രെ ആ​ദ​രി​ച്ചു. അ​ധ്യാ​പി​ക​മാ​രാ​യ മ​ഞ്ജു ആ​ന്‍റ​ണി, ഹേ​മ വി​നോ​ദ്, ആ​ന്‍ മേ​രി ബേ​ബി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ഇ​ന്‍റ​ർ സ്കൂ​ൾ ചെ​സ്: പ്രഭാ​ത് പ​ബ്ലി​ക് സ്കൂ​ള്‍ ഓ​വ​റോ​ള്‍ ചാ​മ്പ്യ​ന്മാ​ർ

കൊ​ച്ചി: ജൂ​നി​യ​ര്‍ ചേം​ബ​ര്‍ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ഇ​ന്ത്യ സോ​ൺ 20 ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തൃ​ക്കാ​ക്ക​ര കൊ​ച്ചി​ൻ പ​ബ്ലി​ക് സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ച ഇ​ന്‍റ​ർ സ്കൂ​ൾ ചെ​സ് ടൂ​ർ​ണ​മെ​ന്‍റി​ൽ ഉ​ദ​യം​പേ​രൂ​ര്‍ പ്ര​ഭാ​ത് പ​ബ്ലി​ക് സ്കൂ​ള്‍ ഓ​വ​റോ​ള്‍ ചാ​മ്പ്യ​ന്മാ​രാ​യി.

എ​ല്‍പി വി​ഭാ​ഗ​ത്തി​ല്‍ അ​ദ്വി​ക് അ​നൂ​പ് (വി​ദ്യോ​ദ​യ സ്കൂ​ള്‍ തേ​വ​ക്ക​ല്‍), യു​പി വി​ഭാ​ഗ​ത്തി​ല്‍ എം.​നൈ​ദ്വി​ക് (നൈ​പു​ണ്യ പ​ബ്ലി​ക് സ്കൂ​ള്‍), എ​ച്ച്എ​സ് വി​ഭാ​ഗ​ത്തി​ല്‍ ആ​ദ​വ് എ​സ്. കു​മാ​ര്‍ (പ്ര​ഭാ​ത് പ​ബ്ലി​ക് സ്കൂ​ള്‍) എ​ന്നി​വ​ർ ചാ​മ്പ്യ​ന്മാ​രാ​യി.

Latest News

Corehub Up